Categories
Film News

മമ്മൂട്ടിയുടെ മൂന്നു ബിഗ് പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചു

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നേരത്തേ അറിയിച്ചിരുന്നതുപോലെ മമ്മൂക്കയുടെ മൂന്നു ബിഗ് പ്രൊജക്ടുകള്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രഖ്യാപിച്ചു. രാജാധിരാജ, മാസ്റ്റര്‍പീസ് ഫെയിം അജയ് വാസുദേവിന്റെ ഒരു കുടുംബപശ്ചാത്തലത്തിലുള്ള മാസ് എന്റര്‍ടെയ്‌നര്‍ ആണ് ഒരെണ്ണം.


മമ്മൂട്ടിയൊടൊപ്പം ഒരു ആക്ഷന്‍ ഫിലിമും ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു. പ്രമോദ് പപ്പന്‍ ആണ് സംവിധായകന്‍. പ്രശസ്ത് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഈ സിനിമയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ പല ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെയും പ്രശസ്്തനാണ് ഇദ്ദേഹം. നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍, നായര്‍ സാബ് തുടങ്ങിയവയാണ് ചിലത്.

മൂന്നു സിനിമകളില്‍ ഏറ്റവും വലിയ പ്രൊജക്ട് ഏവരും കാത്തിരിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ ആണ്. ആഗസ്റ്റ് സിനിമാസ് ആയിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ പക്ഷെ നടന്നില്ല. അതേ സമയം സംവിധായകന്‍ പ്രിയദര്‍ശന്‍ മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അവര്‍.

അതുകൊണ്ട് തന്നെ മമ്മൂക്കയുടെ മരയ്ക്കാര്‍ നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കെല്ലാം മറുപടിയെനന്നോണം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകന്റെ പേര്, അഭിനേതാക്കള്‍,ചിത്രീകരണം എപ്പോള്‍ തുടങ്ങും തുടങ്ങിയ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല, സിനിമയുടെ ചര്‍ച്ച ഇപ്പോഴും ആദ്യഘട്ടത്തിലാണെന്നതാണ് വസ്തുത.