Categories
Film News

ഗോൾഡൻ ഗ്ലോബിൽ തിളങ്ങി റോമ ; മികച്ച സംവിധായകനായി അൽഫോൺസ് ക്യുറോൺ

ലോസ് ആഞ്ചൽസ്; 76ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണം ആരംഭിച്ചു . സിനിമ , ടെലിവിഷൻ വിഭാഗങ്ങളിലായി ആകെ 25 പുരസ്കാരങ്ങളാണ് നൽകുക.
14 എണ്ണം  സിനിമയിൽ നിന്നും 11 എണ്ണം ടെലിവിഷനിൽ നിന്നും ആയിരിക്കും തിരഞ്ഞെടുക്കുക്കുന്നത്. ഹോളിവുഡ് സൂപ്പർ താരം ക്രിസ്റ്റ്യൻ ബെയ്ൽ മികച്ച നടനായും( മ്യൂസിക്കൽ കോമഡി വിഭാഗം), മികച്ച നടൻ (ലിമിറ്റഡ് സീരിസ് വിഭാഗം), ഡ്രൻ ക്രിസുമാണ് .
നെറ്റ് ഫ്ലിക്സ് ചിത്രമായ റോമ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം നേടി. റോമയുടെ സംവിധായകൻ അൽഫോൺസോ ക്വറോൺ ആണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. ടിവി സീരിസിലുള്ള അഭിനയത്തിന് റേച്ചൽ ബ്രോസ്നഹൻ മികച്ച നടിയായി . ഇഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തില അഭിനയത്തിന് മികച്ച  സഹനടിക്കുള്ള പുരസ്കാരം റെജീന കിംങ് നേടി. ദ അമേരിക്കൻസ് ആണ് മികച്ച ടെലിവിഷൻ സീരിസായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് പുരസ്കാരങ്ങൾ നൽകുന്നത്.