Categories
Film News

ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഗോകുല്‍ സുരേഷ് പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് ജി മോഹന്‍ ആണ്. യുവതാരം ആന്റണി വര്‍ഗ്ഗീസ് ടൈറ്റില്‍ പോസ്റ്റര്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു. മോനു പഴേടത്ത് ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

എന്നിരുന്നാലും സിനിമയെ കുറിച്ച്് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒരു കൂട്ടം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അണിയറയില്‍ പ്രശാന്ത് കൃഷ്ണ സിനിമാറ്റോഗ്രാഫി, രഞ്ജിന്‍ രാജ് മ്യൂസിക് ഡയറക്ടര്‍, റെക്‌സണ്‍ ജോസഫ് എഡിറ്റിംഗ് എന്നിവരാണ്.

സിനിമയുടെ റിലീസ് തീയ്യതി ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണറിയുന്നത്.