Categories
Film News

ഗോകുൽ സുരേഷ്- ധ്യാൻ ശ്രീനിവാസൻ ടീമിൻറെ സായാഹ്നവാർത്തകൾ ട്രയിലർ ഉടനെത്തും

നവാഗതസംവിധായകന്‍റെ രണ്ട് സിനിമകൾ ഒന്നിനു പിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അരുണ്‍ ചന്തു ഒരുക്കിയിരിക്കുന്ന സായാഹ്ന വാർത്തകൾ, സാജന്‍ ബേക്കറി സിന്‍സ് 1962 എന്നിവയാണ് റിലീസിനൊരുങ്ങുന്നത്. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ സായാഹ്നവാർത്തകൾ ഒരു വർഷത്തോളമായി ചിത്രീകരണത്തിലാണ്. സംവിധായകൻ ഇപ്പോഴറിയിച്ചിരിക്കുന്നതനുസരിച്ച് ഉടൻ തന്നെ സിനിമയുടെ ട്രയിലർ റിലീസ് ചെയ്യും.

സംവിധായകൻ അരുൺ, സച്ചിൻ ആർ ചന്ദ്രൻ, രാഹുൽ മേനോൻ എന്നിവർ ചേർന്നാണ് സായാഹ്നവാർത്തകൾ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൺ എന്‍റർടെയ്നർ സിനിമയായിരിക്കുമിത്. പുതുമുഖം ശരണ്യ ശർമ്മ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നോർത്ത് ഇന്ത്യൻ താരം മകരന്ദ് ദേശ് പാണ്ഡെ , അജു വർഗ്ഗീസ്, വിനയ് ഗോവിന്ദൻ – ഒരു മെക്സിക്കൻ അപാരത ഫെയിം എന്നിവരും സിനിമയിലുണ്ടാകും.
സാജൻ ബേക്കറി സിൻസ് 1962 ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ഫൺ എന്റർടെയ്നർ ആണ്. അജു വർഗ്ഗീസ്, ഗ്രേസ് ആന്‍റണി, ലെന എന്നിവര്‌ പ്രധാനവേഷങ്ങളിലെത്തുന്നു. അജു , അരുൺ ചന്തുമായി ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഫൺടാസ്റ്റിക്ക് ഫിലിംസ് , ധ്യാന്‍ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ എം സ്റ്റാർ കമ്മ്യൂണിക്കേഷൻസിനൊപ്പം സിനിമ നിർമ്മിക്കുന്നു.