മലയാളസിനിമയില്‍ അച്ഛനും മകനും ഇപ്പോള്‍ ധാരാളമുണ്ട്. മോഹന്‍ലാല്‍-പ്രണവ്,മമ്മൂട്ടി-ദുല്‍ഖര്‍,ജയറാം-കാളിദാസ് എന്നിങ്ങനെ. മറ്റൊരു പോപ്പുലര്‍ താരപിതാവും പുത്രനുമാണ് സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും. കുറച്ചുനാളായി ഇരുവരും ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.
ലേലം 2വില്‍ ഇരുവരും ഒന്നിക്കുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. പ്രൊജക്ടിനെ സംബന്ധിച്ച് കൂടുതല്‍ അപ്ഡേറ്റുകള് വന്നിട്ടില്ല. ഗോകുല്‍ ഇത്തരമൊരു പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചിരുന്നു. ഗോകുല്‍ പ്രധാനകഥാപാത്രമായെത്തുമെന്നും സുരേഷ് ഗോപി ക്യാരക്ടര്‍ റോളിലായിരിക്കുമെന്നുമാണ് വാര്‍ത്തകള്‍.
ഗോകുല്‍ സുരേഷിന്റെ അടുത്ത ചിത്രം സൂത്രക്കാരന്‍ ആണ്. ചിത്രത്തില്‍ ഗോകുലിനൊപ്പം മണിയന് പിള്ള രാജുവിന്റെ മകന് നിരഞ്ജുമുണ്ട് പ്രധാനകഥാപാത്രമായി. അനില്‍ ആര് രാജ് ഒരുക്കുന്ന സിനിമ കുടുംബചിത്രമാണ്. ഗോകുലിന്റെ മറ്റു സിനിമകള്‍ സായാഹ്നവാര്‍ത്തകള്‍, ഉള്‍ട്ട,ഇളയരാജ, സഞ്ജിത്ത് ചന്ദ്രസേനന്റെ പേരിടാത്ത ചിത്രം എന്നിവയാണ്.