ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ ഗഗനചാരി പൂജചടങ്ങുകളോടെ തുടക്കമായി. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വിനായക ഫിലിംസ് ആണ്. അനാര്‍ക്കലി മരക്കാര്‍ നായികയാകുന്നു. അജു വര്‍ഗ്ഗീസ്, ഗണേഷ് കുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഗോകുല്‍ സുരേഷ് സോഷ്യല്‍മീഡിയ പേജിലൂടെ സിനിമ തുടങ്ങുന്ന കാര്യമറിയിച്ചു.
ഗഗനചാരി അരുണ്‍ ചന്തുവിന്റെ മൂന്നാമത്തെ സിനിയാണ്. സായാഹ്ന വാര്‍ത്തകള്‍ ആണ് ആദ്യസിനിമ, ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന് ടീം പ്രധാന കഥാപാത്രങ്ങളായെത്തി. രണ്ട് വര്‍ഷത്തോളമായി നിന്നുപോയ സിനിമയുടെ റിലീസ് സംബന്ധിച്ച് നിലവില്‍ വിവരമൊന്നുമില്ല. രണ്ടാമത്തെ സിനിമയാണ് അജു വര്‍ഗ്ഗീസ്, ലെന എന്നിവരെത്തിയ സാജന് ബേക്കറി സിന്‍സ് 1962. സിനിമ ഫെബ്രുവരി 12ന് തിയേറ്ററുകലില്‍ റിലീസ് ചെയ്യും.