Categories
Film News trailer

ഗോകുൽ സുരേഷ് ധ്യാൻ ശ്രീനിവാസൻ ചിത്രം സായാഹ്ന വാർത്തകൾ ട്രയിലർ

ഏറെ വൈകി സായാഹ്ന വാർത്തകൾ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെത്തുന്നു. ഡി14 എന്റർടെയ്ൻമെന്റ്സ് ബാനറിൽ മഹ്ഫൂസ് എംഡി, ഫൈറൂസ്, ഭിഷാരാത്ഗ്, യാസർ, നൗഷാദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്നു.

സംവിധായകൻ അരുൺ ചന്തു, രാഹുൽ മേനോൻ, സച്ചിൻ ആർ ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. പുതുമുഖതാരം ശരണ്യ ശർമ്മ നായികയായെത്തുന്നു. നോർത്ത ഇന്ത്യൻ താരം മകരന്ദ് ദേശ്പാണ്ഡെ, അജു വർഗ്ഗീസ്, ആനന്ദ് മൻമദൻ, വിനയ് ഗോവിന്ദൻ- ഒരു മെക്സികന്‍ അപാരത ഫെയിം എന്നിവരും സഹതാരങ്ങളായെത്തുന്നു.

അണിയറയിൽ ശരത് ഷാജി ക്യാമറ, അരവിന്ദ് മൻമദൻ എഡിറ്റിംഗ്, പ്രശാന്ത് പിള്ള, ശങ്കർ ശർമ്മ ഗാനങ്ങൾ ശങ്കർ ശർമ്മ പശ്ചാത്തലസംഗീതം എന്നിവരാണ്.

റിലീസ് സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല.