Categories
Film News

വിജയ് ദേവരെകൊണ്ടെ ചിത്രം ഗീതാഗോവിന്ദം ഹിന്ദിയിലേക്ക്; നടനായെത്തുക പ്രശസ്ത ബോളിവുഡ് താരം

തെലുങ്കിൽ വൻ വിജയമായ ഗീതാ ഗോവിന്ദം ഹിന്ദിയിലേക്കെന്ന് റിപ്പോർട്ടുകൾ പുറത്ത്. തെലുങ്കിലെ  ഹിറ്റ് റൊമാന്റിക് ചിത്രമായ ഗീതാ ഗോവിന്ദം 10 കോടി ബഡ്ജറ്റിൽ പരശുറാമാണ് സംവിധാനം ചെയ്തത് .
എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു ഗീതാ ഗോവിന്ദം,  മൊഴിമാറ്റാതെയെത്തിയ ചിത്രം കേരളത്തിലടക്കം വൻ വിജയമായിരുന്നു, 10 കോടി മുടക്കി 130 കോടി നേടിയ ചിത്രമായിരുന്നു ഗീതാ ഗോവിന്ദം.
വിജയ് ദേവരെകൊണ്ടെ നായകനായെത്തിയ ചിത്രത്തിൽ ഹിന്ദിയിൽ ഇഷാൻ ഖട്ടർ നായകനാകുമെന്നാണ് പുറത്തെത്തുന്ന വിവരങ്ങൾ.
ധടകെന്ന ചിത്രത്തിലൂടെ ജാൻവി കപൂറിന്റെ നായകനായെത്തി ബോളിവുഡിലെ അറിയപ്പെടുന്ന നടനായി മാറിയ വ്യക്തിയാണ് ഇഷാൻ ഖട്ടർ. നടനായി മികച്ച അഭിനയം പുറത്തെടുക്കുന്നതിന് മുൻപ് ഉഡ്താ പഞ്ചാബിലും , ഹാഫ് വിൻഡോവിലും സഹസംവിധായകനായി പ്രവർത്തിച്ച പരിചയവും ഇഷാനിന് കൈമുതലായുണ്ട്.
തെലുങ്കിൽ രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായികാ വേഷം ചെയ്തത്, എന്നാൽ ഹിന്ദി പതിപ്പിൽ നായികയാരെന്ന വിവരം ഇതുവരെയും പുറത്ത് വന്നിട്ടില്ല. ചിത്രത്തിലെ ഇങ്കെ ഇങ്കം കവലേ എന്ന ഗാനം മലയാളികളടക്കം ഏറ്റ് പാടിയതാണ്.