Categories
Film News teaser

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ ടീസറെത്തി

മുമ്പ് അറിയിച്ചിരുന്നതുപോലെ, മമ്മൂട്ടിയുടെ പുതിയ സിനിമ ഗാനഗന്ധര്‍വ്വന്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു.

രമേഷ് പിഷാരടി ഒരുക്കുന്ന സിനിമ ഒരു എന്റര്‍ടെയ്‌നര്‍ ആണ്, ചിത്രത്തില്‍ മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് എത്തുന്നത്. പിഷാരടിയും ഹരി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ടീസറിനു പിറകെ സിനിമയുടെ ട്രിയിലര്‍ സെപ്തംബര്‍ 7ന് മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍.

പുതുമുഖം വന്ദിത മനോഹരന്‍ നായികയായെത്തുന്നു. മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ആര്യ, കലാഭവന്‍ പ്രജോദ്, സുനില്‍ സുഗദ, ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, അശോകന്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയുന്നത്.