രമേഷ് പിഷാരടി രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമ ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടി നായകകഥാപാത്രമാവുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗാനഗന്ധര്വ്വന് എന്ന് പേരിട്ടിരിക്കുന്ന സിനിമ മുഴുനീള എന്റര്ടെയ്നര് ആണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മെയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ്. തന്റെ നിലവിലുള്ള പ്രൊജക്ടുകള്‍ അവസാനിച്ച ശേഷം മമ്മൂക്കയും ടീമില്‍ ചേരും.
കഴിഞ്ഞ വര്‍ഷം പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നത്. ജയറാം, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത സിനിമ ഒരു തമാശ പടമായിരുന്നു. ഗാനഗന്ധര്വ്വന് സിനിമ തിരക്കഥ ഒരുക്കുന്നത് രമേഷ് പിഷാരടി, ഹരി പി നായരുമായി ചേര്‍ന്നാണ്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തു തന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ്.
മമ്മൂട്ടി ഇപ്പോള്‍ പതിനെട്ടാംപടി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഖാലിദ് റഹ്മാന് ഒരുക്കുന്ന ഉണ്ട ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. മാമാങ്കം എന്ന ചരിത്രസിനിമയും ചിത്രീകരണം പൂര്‍ത്തിയാവുന്നു.