Categories
Film News trailer

ഗാംബിനോസ് , സ്റ്റോറി ഓഫ് എ ക്രൈംഫാമിലി ട്രെയിലർ കാണാം

ഗാംബിനോസ് കുടുംബത്തിന്റെ കഥയെ ആസ്പദമാക്കി ഗിരീഷ് പണിക്കർ ഒരുക്കുന്ന ചിത്രമാണ് ഗാംബിനോസ്. അമേരിക്കൻ അധോലോകത്തെ അടക്കി ഭരിക്കുന്ന ഇറ്റാലിയൻ കുടുംബമാണ് ഇക്കൂട്ടരുടേത്. കൊലപാതകങ്ങൾ നടത്തുന്നതും അവ ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ മറയ്ക്കുന്നതിലും കുപ്രസിദ്ധരാണ് ഗാംബിനോസ് കുടുംബം.
നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ഗാംബിനസിന്റെ ട്രെയിലർ  പുറത്തിറങ്ങി. സ്റ്റോറി ഓഫ് എ ക്രൈംഫാമിലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.  ക്രൈം ത്രില്ലറായാണ് ചിത്രം പുറത്തിറങ്ങുന്നത്.
അമേരിക്കയെ വിറപ്പിച്ച ഗാംബിനോസിനെ പോലെ തന്നെ കേരളത്തിലെ മലബാറിലുള്ള ഒരി കുടുംബത്തെക്കുറിച്ചുള്ള കഥയാണ് മലയാളത്തിൽ പുറത്തിറങ്ങാൻ പോകുന്ന ഗാംബിനോസിന്റെത്. കുടുംബത്തിന്റെ നായകനായ  കാർലോസിന്റെ  മരണശേഷം മക്കൾ നേരിടുന്ന വെല്ലുവിളികളിലൂടെയണ് ചിത്രം പുരോഗമിക്കുന്നത്.

കാർലോസിന്റെ ഭാര്യയായി രാധികാ ശരത് കുമാർ വേഷമിടുന്നു. സംവിധായകൻ വിനയന്റെ മകൻ വിഷ്ണുവാണ് നായകവേഷം കൈകാര്യം ചെയ്യുന്നത്. തമിഴ് നടൻ സമ്പത്ത്, ശ്രീജിത് രവി, നിരജ എന്നിവരാണ് ചിത്രത്തിൽ  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക.