ശ്രിയ ശരൺ , നിത്യ മേനോൻ എന്നിവരെത്തുന്ന ഗമനം ട്രയിലർ പുറത്തിറക്കി. ഇളയരാജ സംഗീതമൊരുക്കുന്ന സിനിമയിൽ ഗായികയായാണ് നിത്യ മേനോൻ എത്തുന്നത്. ചെവി കേൾക്കാനാവാത്ത ഒരു സാധാരണ സ്ത്രീയുടെ വേഷത്തിലാണ് ശ്രിയ ശരൺ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ,ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായാണ് ഗമനം എത്തുന്നത്.
നവാഗതനായ സുജന റാവു സംവിധാനം ചെയ്യുന്നു. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വിഎസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ക്യാമറ ജ്ഞാനശേഖർ, സംഭാഷണം സായ് മാധവ് ബുറ. എഡിറ്റിംഗ് രാമകൃഷ്ണ