സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിച്ചുകൊണ്ട്, ലാല്‍ ജോസ് ഗാകുല്‍ത്തായിലെ കോഴിപ്പോര് ടീസര്‍ റിലീസ് ചെയ്തു.നവാഗതരായ ജിബിത്, ജിനോയ് ടീം സംവിധാനം ചെയ്യുന്ന സിനിമ രണ്ട് കുടുംബങ്ങളുടെ രസകരമായ കഥയാണ് പറയുന്നത്. ഇന്ദ്രന്‍സ്, പോളി വില്‍സണ്‍, അഞ്ജലി അനീഷ് എന്നിവര്‍ നിത്യപ്രാര്‍ത്ഥനയുമായാണ് ടീസറിലെത്തുന്നു.
സംവിധായകന്‍ ലാല്‍ ജോസ് സംഗീതസംവിധായകന്‍ ബിജിബാലിന്റെ യൂട്യൂബ് ചാനല്‍ അവതരിപ്പിച്ചു. ഇനിമുതല്‍ ബിജിബാല്‍ തന്റെ വര്‍ക്കുകളെല്ലാം ഈ പേജിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് വി.ജി ജയകുമാര്‍ ആണ്. സംസ്ഥാനപുരസ്‌കാര ജേതാവ് അപ്പു ഭട്ടതിരി എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജിബിത് ജോര്‍ജ്ജ് കഥ തയ്യാറാക്കിയിരിക്കുന്ന സിനിമയുടെ ക്യാമറ രജത് നാരായണന്‍ ഒരുക്കിയിരിക്കുന്നു. ബിജിബാല്‍ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നു.

https://www.youtube.com/watch?v=h6H6QvbwrbM

Published by eparu

Prajitha, freelance writer