Categories
Film News

ഫോറന്‍സിക് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു

സൂപ്പര്‍ഹിറ്റ് മലയാളസിനിമ ഫോറന്‍സിക് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു. ജൂണ്‍ 7ന് ചിത്രം റിലീസ് ചെയ്യുമെന്നാണറിയുന്നത്. സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഇതിനോടകം നടന്നു. അടുത്തിടെ സിനിമ ദുബായിലെ ചില തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തിരുന്നു.

ടൊവിനോ തോമസ് നായകനായെത്തിയ ഫോറന്‍സിക് തിയേറ്ററുകള്‍ ഷട്ട്ഡൗണ്‍ ആവുംമുമ്പ് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണിത്. ടൊവിനോ മെഡികോ ലീഗല്‍ അഡൈ്വസര്‍ ആയെത്തുന്നു. മംമ്ത മോഹന്‍ദാസ് ഐപിഎസ് ഓഫീസര്‍ ആയെത്തുന്നു.

റെബാ മോണിക ജോണ്‍, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റോണി ഡേവിഡ്, ദനേഷ് ആനന്ദ്, അന്‍വര്‍ ഷരീഫ്, ശ്രീകാന്ത് മുരളി, ജിനു ജോണ്‍, എന്നിവരും സഹതാരങ്ങളായെത്തി. നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ് ബാനര്‍ , രാജു മല്ലിയത്തിന്റെ രാഗം മൂവീസ് ബാനറില്‍ സിനിമ നിര്‍മ്മിച്ചു.