Categories
Film News teaser

ഫോറന്‍സിക് ത്രില്ലിംഗ് ടീസര്‍ കാണാം

ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ സിനിമ ഫോറന്‍സിക് ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. സിനിമയുടെ തിരക്കഥയും സംവിധാനവും നവാഗതകരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. പൃഥ്വിരാജ് അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ ഷെയര്‍ ചെയ്തു. പൃഥ്വിരാജ്, അഖില്‍ പോളിനും ടൊവിനോയ്ക്കുമൊപ്പം 7th ഡേ എന്ന സിനിമയില്‍ ഒരുമിച്ചിരുന്നു. ടീമിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തിട്ടുണ്ട് താരം.

ഫോറന്‍സിക് സിനിമയില്‍ ടൊവിനോ മെഡികോ ലീഗല്‍ അഡൈ്വസര്‍ ആയാണെത്തുന്നത്. കേരള പോലീസ് ഫോറന്‍സിക് സയന്‍സ് ലാബില്‍ ജോലി ചെയ്യുന്നു. മംമ്ത മോഹന്‍ദാസ് ഐപിഎസ് ഓഫീസറായെത്തുന്നു. ബിജില്‍ താരം റേബ മോണിക ജോണ്‍, സൈജു കുറുപ്പ്, ജിജു ജോണ്‍, ലില്ലി ഫെയിം ധനേഷ് ആനന്ദ്, രഞ്ജി പണിക്കര്‍, അന്‍വര്‍ ഷരീഫ്, അനില്‍ മുരളി എന്നിവരും സഹതാരങ്ങളായെത്തുന്നു. ഡിഒപി അഖില്‍ ജോര്‍ജ്ജ്, സംഗീതം ജേക്ക്‌സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയിലെ പ്രമുഖര്‍.

ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മാലിയത്തിന്റെ രാഗം മൂവീസ് ബാനറുകളില്‍ നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ഫോറന്‍സിക് നിര്‍മ്മിക്കുന്നു. മാര്‍ച്ചില്‍ സിനിമ തിയേറ്ററുകളിലേക്കെത്തും