Categories
Film News

ഫോറന്‍സിക് ഫെബ്രുവരി 28നെത്തും

ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് തിയേറ്ററുകളിലേക്ക്. ഫ്രബുവരിയില്‍ സിനിമ തിയേറ്ററുകളിലേക്കെത്തും.

ഫോറന്‍സിക് എഴുതി സംവിധാനം ചെയ്യുന്നത് അനസ് ഖാന്‍, അഖില്‍ പോള് എന്നിവര്‍ ചേര്‍ന്നാണ്. ടൊവിനോ തോമസ് മെഡികോ ലീഗല്‍ അഡൈ്വസര്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ ആയെത്തുന്നു.

കേരളപോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബില്‍ വര്‍ക്ക് ചെയ്യുന്നു. മംമ്ത മോഹന്‍ദാസ് ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസര്‍ റിതിക സേവിയര്‍ ഐപിഎസ് ആയെത്തുന്നു.ബിജില്‍ ഫെയിം റെബ മോണിക ജോണ്‍ പ്രധാന കഥാപാത്രമായെത്തുന്നു.

സൈജു കുറുപ്പ്, ജിജു ജോണ്‍, ലില്ലി ഫെയിം ധനേഷ് ആനന്ദ്, രഞ്ജി പണിക്കര്‍ , പ്രതാപ് പോത്തന്‍, അന്‍വര്‍ ഷരീഫ്, അനില്‍ മുരളി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സംഗീതസംവിധായകന്‍ ജേക്ക്‌സ് ബിജോയ്,ഡിഒപി അഖില്‍ ജോര്‍ജ്ജ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയില്‍. നേവിയസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലിയത്ത്, രാഗം മൂവീസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.