Categories
Film News

ടൊവിനോ തോമസിന്റെ ഫോറന്‍സിക് ഫസ്റ്റ്‌ലുക്ക്

ടൊവിനോയുടെ പുതിയ സിനിമ ഫോറന്‍സിക് ഫസ്റ്റ്‌ലുക് അടുത്തിടെ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ടൊവിനോ ലാബില്‍ കെമികല്‍ ടെസ്റ്റ് നടത്തുന്നതായാണ് പോസ്റ്ററിലുള്ളത്. സിനിമയില്‍ ടൊവിനോ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന മെഡികോ ലീഗല്‍ അ്‌ഡൈ്വസര്‍ ആയാണെത്തുന്തന്. കേരള പോലീസിന്റെ ഫോറന്‍സിക് ലാബില്‍ വര്‍ക്ക് ചെയ്യുന്നു.

7th ഡേ സ്‌ക്രിപ്റ്റ് എഴുത്തുകാരന്‍ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥയും ഇരുവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.

ഫോറന്‍സികില്‍ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു. ബിഗില്‍ ഫെയിം റേബ മോണിക ജോണ്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, ജിജു ജോണ്‍, ധനേഷ് ആനന്ദ്, അന്‍വര്‍ ഷരീഫ്, അനില്‍ മുരളി എന്നിവരും സഹതാരങ്ങളായെത്തുന്നു. അഖില്‍ ജോര്‍ജ്ജ് ക്യാമറ, മ്യൂസിക് ഡയറക്ടര്‍ ജേക്‌സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയിലുള്ളത്.

ഫോറന്‍സിക് നിര്‍മ്മിക്കുന്നത് നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലയത്തിന്റെ രാഗം മൂവീസ് എന്നിവര് ചേര്‍ന്നാണ്.