Categories
Film News

ആമസോൺ പ്രൈം ഒറിജിനൽ സിനിമ പുത്തൻ പുതു കാലൈ, അഞ്ച് തമിഴ് സംവിധായകർ ഒന്നിക്കുന്നു

ലീഡിംഗ് ഒടിടി പ്ലാറ്റ്ഫോമുകളിലായി തമിഴിൽ നിരവധി ആന്തോളജി സിനിമകളൊരുങ്ങുന്നുണ്ട്. ആമസോൺ പ്രൈം അഞ്ച് ഭാഗങ്ങളുള്ള ഒരു സിനിമ ഇറക്കുന്നു. പുത്തൻപുതു കാലൈ എന്നാണ് പേരിട്ടിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം, സുധ കൊംഗാര എന്നിവരാണ് സംവിധായകർ. ഒക്ടോബർ 16ന് വേൾഡ് പ്രീമിയർ നിശ്ചയിച്ചിരിക്കുന്നു.

റിപ്പോർട്ടുകളനുസരിച്ച് പുത്തൻപുതുകാലൈ അഞ്ച് ഷോർട്ട് ഫിലിമുകളുടെ ആന്തോളജിയാണ്. ലവ്, പുതിയ തുടക്കം, സെക്കന്റ് ചാൻസ്, പ്രതീക്ഷ എന്നിവയാണ് തീമുകൾ. കോവിഡ് 19 ലോക്ഡൗൺ സമയത്താണ് സിനിമകൾ ചിത്രീകരിച്ചത്.

സുധ കൊംഗാരയുടെ സെഗ്മെന്റിൽ കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവരെത്തുന്നു. നികേത് ബൊമ്മി റെഡ്ഡി, സുധയുടെ സുരാരി പൊട്രു ക്യാമറ ചെയ്ത ആൾ തന്നെയാണ് പുതിയ സിനിമയിലും ക്യാമറ ഒരുക്കുന്നത്. മാധവൻ, ബോബി സിംഹ, ആൻഡ്രിയ ജരാമിയ, ലീല സാംസൺ, ജിവി പ്രകാശ് എന്നിവരും സിനിമയിലുണ്ട്.