Categories
Film News

ദിലീപ് അര്‍ജ്ജുന്‍ ചിത്രം ജാക്ക് ഡാനിയലില്‍ അഞ്ച് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍

ദിലീപിന്റെ ജാക്ക് ഡാനിയല്‍ ചിത്രീകരണം അവാസനഘട്ടത്തിലേക്കെത്തുകയാണ്. എസ് എല്‍ പുരം ജയസൂര്യ, സ്പീഡ് ട്രാക്ക് ഫെയിം സംവിധാനം ചെയ്യുന്ന സിനിമ ആക്ഷന്‍ ത്രില്ലര്‍ ആണ്. ദിലീപിനൊപ്പം പ്രധാന കഥാപാത്രമായി അര്‍ജ്ജുന്‍ സര്‍ജ്ജയുമെത്തുന്നു. ആദ്യമായി ഇരുതാരങ്ങളും ഒന്നിക്കുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് ദിലീപ് സിനിമയില്‍ ജാക്ക് എന്ന കള്ളനായാണ് എത്തുന്നത്. അര്‍ജ്ജുന്‍ ഡാനിയല്‍ എന്ന സിബിഐ ഓഫീസറും. ആക്ഷന് വളരെ പ്രാധാന്യമുളള ത്രില്ലിംഗ് ക്യാറ്റ് ആന്റ് മൗസ് സ്റ്റോറിയാണ് സിനിമ. അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരെയാണ് സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്, പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവരെ.

ഞാന്‍ പ്രകാശന്‍ ഫെയിം അഞ്ജു കുര്യന്‍ നായികയായെത്തുന്നു. സൈജു കുറുപ്പ്, ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് എന്നിവരും സിനിമയുടെ ഭാഗമാവുന്നു. ശിവകുമാര്‍ വിജയന്‍ സിനിമാറ്റോഗ്രാഫി, തമിഴ് സിനിമകളായ എന്‍ജികെ, ഇരൈവി, ഇരുതി സുട്രു തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചെയ്ത, ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു.

ഷിബി തമീന്‍സ് തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു,