Categories
Film News

മാര്‍ഗ്ഗം കളി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കഴിഞ്ഞ ദിവസം പൃഥ്വിരാജ് മാര്‍ഗ്ഗംകളി എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജും നമിത പ്രമോദും പ്രധാനകഥാപാത്രങ്ങളാകുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ സിനിമ സംവിധാനം ചെയ്യുന്നു. ബിബിന്‍, നമിത, ബൈജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരുടെ കാര്‍ട്ടൂണ്‍ രൂപങ്ങളാണ് പോസ്റ്ററിലുള്ളത്.

പുതുമുഖം ശശാങ്കന്‍ കഥയും തിരക്കഥയും ഒരുക്കുന്നു. സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജ്ജ് ആണ്. സുരഭി സന്തോഷ്, സിദ്ദീഖ്, സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍, തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു. അരവിന്ദ് കൃഷ്ണ സിനിമാറ്റോഗ്രാഫറും ഗോപി സുന്ദര്‍ സംഗീതവും ചെയ്യുന്നു. ജോണ്‍കുട്ടി എഡിറ്റിംഗ് ചെയ്യുന്നു.

ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് മാജിക് ഫ്രയിംസ്, അനന്യ ഫിലിംസ് എന്നീ ബാനറുകളില്‍ സിനിമ ചെയ്യുന്നു. ആഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.