Categories
gossip

ഒരേ കണ്ണാല്‍ : ലൂക്കയിലെ പുതിയ ഗാനം

ടൊവിനോ തോമസ് ചിത്രം ലൂക്ക റിലീസിംഗിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. ഒരേ കണ്ണാല്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്ത് സിനിമയിലെ പ്രധാനതാരങ്ങളായ ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരാണെത്തുന്നത്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവട്ടത്ത്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. സൂരജ് ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മനു മഞ്ജിത് വരികള്‍ എഴുതിയിരിക്കുന്നു.

പുതുമുഖം അരുണ്‍ ബോസ് ആണ് ലൂക്ക ഒരുക്കിയിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്്റ്റായാണ് സിനിമയിലെത്തുന്നത്. അഹാന കൃഷ്ണയാണ് ജോഡിയായെത്തുന്നത്. നിഹാരിക എന്നാണ് കഥാപാത്രത്തിന്റെ പേര്. ലൂക്കയില്‍ പ്രണയമുണ്ടെങ്കിലും സിനിമ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്.

സിനിമയില്‍ സഹതാരങ്ങളായെത്തുന്നത് ഒറ്റ മുറി വെളിച്ചം ഫെയിം വിനീത കോശി, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍, പോളി വില്‍സണ്‍, ദേവി അജിത് എന്നിവരാണ്. അണിയറയില്‍ നിമിഷ് രവി ക്യാമറ, നിഖില്‍ വേണു എഡിറ്റിംഗ്, വളളീം തെറ്റി പുള്ളീം തെററി, സോളോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സൂരജ് എസ് കുറുപ്പ് ആണ് സംഗീതം.

ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റോറീസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണ്‍ 28ന് സിനിമ തിയേറ്ററുകളിലേക്കെത്തും.