എബ്രിഡ് ഷൈന്‍ ഒരുക്കിയിരിക്കുന്ന ദ കുങ്ഫു മാസ്റ്റര്‍ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. ഈ വഴിയെ എന്ന് തുടങ്ങുന്ന ഗാനം ഇഷാന് ചബ്ര ഒരുക്കിയിരിക്കുന്നു. കാര്‍ത്തിക്, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ശ്രീരേഖ ഭാസ്കരന് എഴുതിയിരിക്കുന്നു. ഒരു ഫാമില വെക്കേഷന് അവതരിപ്പിച്ചിരിക്കുന്ന ഗാനം ഋഷികേശിന്റെ ഭംഗിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മേജര്‍ രവിയുടെ മകന് അര്ജ്ജുന് രവി ആണ് സിനിമാറ്റോഗ്രാഫര്‍.
കഴിഞ്ഞ വെള്ളിയാഴ്ച ദ കുങ്ഫുമാസ്റ്റര്‍ റിലീസ് ചെയ്തു. നല്ല പ്രതികരണത്തോടെയാണ് തുടക്കം. നിരൂപകരും സാധാരണ പ്രേക്ഷകരും സിനിമയ്ക്ക് നല്ല സ്വീകരണമാണ് നല്‍കിയത്.
ഹിമാലയ താഴ് വരയില്‍ ഒരുക്കിയിരിക്കുന്ന ഒരു റിവഞ്ച് മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമയാണിത്. പൂമരം ഫെയിം നീത പിള്ള ,ജിജി സ്കറിയ, സനൂപ് ദിനേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.