Categories
Film News

പൃഥി ചിത്രം 9 ലെ വീഡിയോ ഗാനം കാണാം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥി ചിത്രം 9 ലെ ഗാനം പുറത്തിറങ്ങി . ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് സയൻസ് ഫിക്ഷൻ ചിത്രം 9 ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തുന്നത്.
കാവൽ മാലാഖയും സംരംക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജിന്റെ കഥാപാത്രമെത്തുന്നത് .ഐഎസ്ആർഒ ശാസ്ത്രഞ്ജനായാണ് പൃഥിചിത്രത്തിലെത്തുന്നത്.
അച്ഛന്റെയും മകന്റയും വൈകാരിക ബന്ധത്തിലൂന്നിയകഥയാണ് ചിത്രം പറയുന്നതെന്ന് പൃഥി നേരത്തെ വ്യക്തമാക്കിയിരുന്നു.
പൃഥിയുടെ ഉടമസ്ഥതയിലുള്ള പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭം കൂടിയാണ് 9 . ജീനസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്.
രാമാനുജൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംങും നിർവഹിക്കുന്നു . ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ .
പശ്ചാത്തല സംഗീതം ഒരുക്കിയിരിയ്ക്കുന്നത് ശേഖർ മേനോനാണ് .  ഗോദയിലൂടെ മലയാളത്തിലെത്തിയ നടി വാമിഖയാണ് നായികയായെത്തുന്നത്. കൂടാതെ മംമ്ത മോഹൻ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.
പ്രകാശ് രാജ് , ടോണി ലൂക്ക് , ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ .