Categories
Film News

സൈക്കോ സയാന്‍ പ്രഭാസ് ചിത്രം സാഹോയിലെ ആദ്യഗാനമെത്തി

പ്രഭാസ് ചിത്രം സാഹോ അണിയറക്കാര്‍ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സൈക്കോ സയാന്‍ എന്നാണ് തെലുഗ്, ഹിന്ദി, മലയാളം വെര്‍ഷനുകളില്‍ പേരിട്ടിരിക്കുന്നത്. തമിഴില്‍ കാതല്‍ സൈക്കോ. പാര്‍ട്ടി മൂഡിലുള്ള ഗാനരംഗത്ത് പ്രഭാസ്, നായിക ശ്രദ്ധ കപൂര്‍ എന്നിവരെത്തുന്നു. ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ധ്വനി ഭാനുഷാലി, യാസിന്‍ നിസാര്‍, തനിഷ്‌ക് ബാഗ്ചി എന്നിവരാണ്. ബാഗ്്ചി ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

സുജീത് ഒരുക്കുന്ന സാഹോ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ സിനിമയിലെത്തുന്നു. ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, ലാല്‍, ടിന്നു ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപടി എന്നിവര്‍ ചേര്‍ന്ന് .യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ട്രൈലിംഗ്വല്‍ ആയാണ് സിനിമ റിലീസ് ചെയ്യുന്നത്. തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളില്‍. ആഗസ്റ്റ് 15ന് സിനിമ ആഗോളതലത്തില്‍ റിലീസ് ചെയ്യുകയാണ്.