Categories
Film News

മാമാങ്കത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കം സിനിമയിലെ ആദ്യ വീഡിയോഗാനം റിലീസ് ചെയ്തു. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു.

ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാച്ചി ടെഹ്ലാന്‍ എന്നിവര്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം ചരിത്രസിനിമയാണ്. മമ്മൂട്ടി സിനിമയില്‍ തെല്ലും ഭയമില്ലാത്ത ചാവേറായി എത്തുന്നു.പഴശ്ശിരാജയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ വാളും പരിചയുമേന്തിയുള്ള സിനിമയാണിത്.

സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി പത്ത് കോടിയിലേറെ രൂപ ചിലവിട്ട് ഒരുക്കിയ സെറ്റ് നേരത്തെ തന്നെ ചര്‍ച്ചാവിഷയമായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്.

മനോജ് പിള്ള ഛായാഗ്രഹണം ഒരുക്കുന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, തരുണ്‍ അറോറ, സുദേവ് നായര്‍, കനിഹ, മണികണ്ഠന്‍,മാസ്റ്റര്‍ അച്യുതന്‍, അനു സിതാര, പ്രാച്ചി ടെഹ്ലാന്‍, ഇനിയ എന്നിവരുമെത്തുന്നു.