Categories
Film News

ഒരു യമണ്ടന്‍ പ്രേമകഥയിലെ ഗാനം , മുറ്റത്തെ കൊമ്പിലെ…

ഒരു യമണ്ടന്‍ പ്രേമകഥ സെന്‍സറിംഗ് കഴിഞ്ഞ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ റിലീസിംഗിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഒവൈപിയിലൂടെ. സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

മുറ്റത്തെക്കൊമ്പിലെ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നാദിര്‍ഷ കമ്പോസ് ചെയ്തിരിക്കുന്നു. ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ അല്‍ ഹഖ്, സുരാജ്, എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു.

പുതുമുഖം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. തമാശയ്ക്ക് പ്രാധാന്യം നല്‍കിയുള്ള മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ. രണ്ട് നായികമാര്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമയിലുണ്ട്. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍.ദിലീഷ് പോത്തന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, അരുണ്‍ കുര്യന്‍, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.