അക്ഷയ് രാധാകൃഷ്ണനും നൂറിന് ഷെരീഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വെള്ളേപ്പം. സിനിമയിലെ ആദ്യഗാനത്തിന്റെ ടീസര്‍ അണിയറക്കാര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന് ആലപിച്ചിരിക്കുന്ന ഗാനമാണിത്. എറിക് ജോണ്സണ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഡിനു മോഹന്റേതാണ്.
പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം റൊമാന്റിക് സിനിമയാണ്. ജീവന് ലാല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
റോമ ഒരു ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു.