Categories
Film News

പറയുവാന്‍ : ഇഷ്‌കിലെ ആദ്യ ഗാനം ലിറികല്‍ വീഡിയോയെത്തി

ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌ക് ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റൊമാന്റിക് ട്രാക്കിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. പോപുലര്‍ സൗത്ത് ഇന്ത്യന്‍ പാട്ടുകാരന്‍ സിദ്ദ് ശ്രീറാം മലയാളത്തിലേക്കെത്തുകയാണ് ഈ പാട്ടിലൂടെ. നേഹ എസ് നായര്‍ക്കൊപ്പമാണ് ഗാനം ആലപിച്ചിരിക്കുന്നത. ജോ പോള്‍ വരികള്‍ എഴുതിയിരിക്കുന്നു.

ഇഷ്‌ക് ഒരുക്കുന്നത് പുതുമുഖം അനുരാജ് മനോഹര്‍ ആണ്. പുള്ളിക്കാരന്‍ സ്റ്റാറാ ഫെയിം രതീഷ് രവി തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷെയ്ന്‍ നിഗവും എസ്ര ഫെയിം ആന്‍ ശീതളും മുഖ്യകഥാപാത്രങ്ങളാകുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവര്‍ പ്രധാനകഥാപാത്രമാകുന്നു.

ഇഷ്‌ക് സിനിമാറ്റോഗ്രാഫി അന്‍സാര്‍ഷയും മ്യൂസിക് ജേക്ക്‌സ് ബിജോയ് ആണ്. കിരണ്‍ ദാസ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം ആണ് എഡിറ്റിംഗ്.മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4എന്റര്‍ടെയ്ന്‍മെന്റ്ിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.