Categories
Film News

പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനമെത്തി

പൊറിഞ്ചു മറിയം ജോസ് അണിയറക്കാര്‍ ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കി. മനമറിയുന്നോള് എന്ന് പേരിട്ടിരിക്കുന്ന ഗാനം വിജയ് യേശുദാസ്, സച്ചിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ജ്യോതിഷ് ടി കാശിയുടേതാണ്.

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ തിരിച്ചുവരവ് ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളാകുന്നു. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള കുടുംബചിത്രമാണിത്. ജോജു ജോര്‍ജ്ജ് പൊറിഞ്ചു, നൈല ഉഷ ആലപ്പാട്ട് മറിയം, ചെമ്പന്‍ വിനോദ് പുത്തന്‍പള്ളി ജോസ് ആകുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമയും സംഗീതം ജേക്ക്‌സ് ബിജോയും ഒരുക്കുന്നു. ശ്യാം ശശിധരന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. കീര്‍ത്തി മൂവീസിന്റെ ബാനറില്‍ റെജിമോന്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സിനിമയുടെ റിലീസ് അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.