കീര്‍ത്തി സുരേഷ് പ്രധാനകഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് പെന്ഗ്വിന്.
കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ ഒരുക്കുന്നത് ഈശ്വര്‍ കാര്‍ത്തിക് ആണ്.
സിനിമ നേരിട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങുകയാണ്.
അടുത്തിടെ സിനിമയുടെ ടീസറും ട്രയിലറും റിലീസ് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. സന്തോഷ് നാരായണന് സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയുടേതാണ്. വിവേകിന്റേതാണ് വരികള്‍. സുഷ ഗാനം ആലപിച്ചിരിക്കുന്നു. ഓമലെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
ജൂണ്‍ 19നാണ് സിനിമയുടെ പ്രീമിയര്‍. തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ ചിത്രം ഒരേ സമയമെത്തും.
സോണി മ്യൂസികും സ്റ്റോണ്‍ ബഞ്ച് ഫിലിംസും ചേര്‍ന്ന് ഗാനം റിലീസ് ചെയ്തിരിക്കുന്നു.