ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ കെട്ട്യോളാണ് എന്റെ മാലാഖയില്‍ നിന്നും ആദ്യ ഗാനമെത്തി. വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയിരിക്കുന്നു. നിസാം ബഷീര്‍ എന്ന നവാഗതനായ സംവിധായകന്റെ സിനിമയുടെ തിരക്കഥയും പുതുമുഖമാണൊരുക്കുന്നത്, അജി പീറ്റര്‍. നവദമ്പതികളുടെ കുടുംബകഥ പറയുന്ന ചിത്രമായിരിക്കുമിതെന്നാണ് പേര് നല്‍കുന്ന സൂചന.

വീണ നന്ദകുമാര്‍, കടംകഥ എന്ന സിനിമയിലൂടെ എത്തിയ താരമാണ് ആസിഫ് അലിയുടെ നായികയായെത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും നല്ല ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിനിടെ ആസിഫ് അലി പറഞ്ഞിരുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയില്‍ ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി എന്നിവരും പുതുമുഖതാരങ്ങളുമാണെത്തുന്നത്. അണിയറയില്‍ അഭിലാഷ് സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള എന്നിവരാണ്. ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് മാജിക് ഫ്രെയിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer