സംവിധായകന് ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ആദ്യ ഗാനമെത്തി. നടന് ദിലീപ് തന്റെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഷറഫുദ്ദീന്, വിഷ്ണു ഉണ്ണികൃഷ്ണന്, ക്വീന്‍ ഫെയിം ധ്രുവന് എന്നിവര്‍ പ്രധാന താരങ്ങളാകുന്നു. മാനസ രാധാകൃഷ്ണന്, ഗായത്രി സുരേഷ്, സൗമ്യ മേനോന് എന്നിവരാണ് സിനിമയിലെ നായികമാര്‍.
അടുത്തിടെ റിലീസ് ചെയ്ത സിനിമയുടെ ട്രയിലര്‍ നല്കുന്ന സൂചന തമാശചിത്രമാണിതെന്നാണ്, ആക്ഷനും ത്രില്ലുമെല്ലാം ചേര്‍ന്ന സിനിമ. സഹതാരങ്ങളായി മധു, ഹരീഷ് കണാരന്, റാഫി, ധര്മ്മജന് ബോള്‍ഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരുമുണ്ട്. ടെക്നികല്‍ വിഭാഗത്തില്‍ ഫൈസല്‍ അലി സിനിമാറ്റോഗ്രാഫര്‍, വി സാജന് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ചില്‍ഡ്രന്‍സ് പാര്‍ക്കിലൂടെ ഷാഫിയും സഹോദരന് റാഫിയും വീണ്ടും ഒന്നിക്കുകയാണ്.ഇരുവരും അവസാനം ഒന്നിച്ചത് ബ്ലോക്ക് ബസ്റ്റര്‍ വിജയചിത്രമായ ടു കണ്ട്രീസിലായിരുന്നു. രൂപേഷ് ഓമന, മിലന് ജലീല്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിന് ഫിലിംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.