Categories
Film News

ബ്രോ ഡാഡിയിലെ ആദ്യ​ഗാനം നാളെയെത്തും

ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ബ്രോ ഡാഡി. സിനിമയിലെ ആദ്യ​ഗാനം ജനുവരി 13ന് വൈകീട്ട് 6മണിക്ക് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. എംജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികൾ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. ദീപക് ദേവ് സം​ഗീതം നൽകിയിരിക്കുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാജി ഒരു ഫാമിലി എന്റർടെയ്നർ ആണ്. നവാ​ഗതനായ ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. മോഹൻലാൽ സിനിമയിൽ ജോൺ കാറ്റാടി എന്ന ബിസിനസുകാരനായെത്തുന്നു. മീന അദ്ദേഹത്തിന്റെ ഭാര്യാവേഷത്തിലും പൃഥ്വിരാജ് മകനായുമെത്തുന്നു. ഈശോ ജോൺ കാറ്റാടി എന്നാണ് മകന്റെ പേര്. കല്യാണി പ്രിയദർശൻ ആണ് പൃഥ്വിയുടെ നായികയാകുന്നത്. ഉണ്ണി മുകുന്ദൻ, കനിഹ, സൗബിൻ ഷഹീർ, ലാലു അലക്സ്, ജ​ഗദീഷ്, മല്ലിക സുകുമാരൻ ചാർളി എന്നിവരും സിനിമയിലഭിനയിക്കുന്നു.

ബ്രോ ഡാഡി ക്യാമറ ഒരുക്കിയിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്. സം​ഗീതം ദീപക് ദേവ്, എഡിറ്റിം​ഗ് അഖിലേഷ് മോഹൻ എന്നിവരാണ്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.