Categories
Film News

ജാതിക്കാതോട്ടം : തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നുമുള്ള ഗാനം

ട്രയിലറിനു പിന്നാലെ വിനീത് ശ്രീനിവാസന്റെ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നും ആദ്യ ഗാനം ഓണ്‍ലൈനിലെത്തി. ജാതിക്കാതോട്ടം എന്ന റൊമാന്റിക് ഗാനമാണ് എത്തിയിരിക്കുന്നത്. മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ ടീനേജ് പ്രണയമാണ് ഗാനരംഗത്തുള്ളത്. സൗമ്യ രാമകൃഷ്ണന്‍, ദേവദത്ത് ബിജിബാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് വരികള്‍.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ഗിരീഷ് എഡി ആണ്. അള്ളു രാമേന്ദ്രന്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു. വിനീത് ശ്രീനിവാസന്‍ സിനിമയില്‍ അധ്യാപകനായെത്തുന്നു. ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്ലെയിന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിക്കുന്നു.