വലിയ പെരുന്നാള്‍, അടുത്തമാസം റിലീസിനെത്തുകയാണ്. ഇതുവരെയും ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കി. സജു ശ്രീനിവാസ് സുജിത് സുരേശന് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതുകയും സംഗീതം നല്കിയിരിക്കുകയും ചെയ്തത് സജു ആണ്. റെക്സ് വിജയന് ആണ് മിക്സിംഗ്.
ഷെയ്ന് നിഗം, സൗബിന് ഷഹീര്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന വലിയ പെരുന്നാള്‍ ഒരുക്കിയിരിക്കുന്നത് ഡിമല്‍ ഡെന്നീസ് ആണ്. തസ്റീഖ് അബ്ദുല്‍ സലാമുമായി ചേര്‍ന്ന് ഡിമല്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഫോര്‍ട്ട കൊച്ചി ബേസ്ഡ് ചിത്രത്തില്‍ ഷെയ്ന് ഡാന്‍സറായാണ് എത്തുന്നത്.
തൊട്ടപ്പന് സിനിമാറ്റോഗ്രാഫര്‍ സുരേഷ് രാജന്, കമ്പോസര്‍ റെക്സ് വിജയന് എഡിറ്റര്‍ വിവേക് ഹര്ഷന് എന്നിവരാണ് അണിയറയില്‍. മാജിക് മൗണ്ടെയ്ന് സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മ്മിക്കുന്ന സിനിമ അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 18ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.