Categories
Film News

ആർആർആർ ആ​ദ്യ​ഗാനമെത്തി; അഞ്ച് ഭാഷകളിൽ ​ഗാനം റിലീസ് ചെയ്തു

നേരത്തെ അറിയിച്ചതനുസരിച്ച് ആർആർആർ ടീം സിനിമയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. എംഎം കീരവാണി കമ്പോസ് ചെയ്ത ​ഗാനം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തു – തമിഴ്, മലയാളം, തെലു​ഗ്, കന്നഡ, ഹിന്ദി. ഹേമ ചന്ദ്ര (തെലു​ഗ്), അനിരുദ്ധ് രവിചന്ദർ (തമിഴ്), വിജയ് യേശുദാസ് (മലയാളം), അമിത് ത്രിവേദ് (ഹിന്ദി), യാസിൻ നിസാര് (കന്നഡ) ഭാഷകളിൽ ആലപിച്ചിരിക്കുന്നു.

മദൻ കാർകി (തമിഴ്), റിയ മുഖർജി(ഹിന്ദി), സിരിവെണ്ണല സീതാരാമശാസ്ത്രി (തെലു​ഗ്), മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ(മലയാളം), ആസാദ് വരദരാജ്(കന്നഡ) ഭാഷകളിൽ വരികൾ എഴുതിയിരിക്കുന്നു.

അടുത്തിടെ ടിസീരീസ്, ഭൂഷൻ കുമാർ, ലഹരി മ്യൂസിക് എന്നിവർ എല്ലാ ഭാഷകളിലേയും ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു.

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമ വളരെ പ്രതീക്ഷകളുള്ളതാണ്. രാംചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനകഥാപാത്രമായെത്തുന്നു. രണ്ട് ഫ്രീഡം ഫൈറ്റേഴ്സിന്റെ കഥ പറയുന്ന ആക്ഷൻ സിനിമയാണിത്. അല്ലൂരി സീത രാമരാജു, കോമാരം ഭീം എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്​ഗൺ, ശ്രിയ ശരൺ, ഒലീവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, സമുദ്രക്കനി എന്നിവരും സിനിമയിലെത്തുന്നു.

2021 ഒക്ടോബർ 13ന് ചിത്രം തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.