Categories
Film News

രജിഷ- നിമിഷ വിജയന്‍ ചിത്രം സ്റ്റാന്റ് അപ്പിലെ ആദ്യഗാനം

നിമിഷ സജയന്, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സംസ്ഥാനചലച്ചിത്രപുരസ്‌കാര ജേതാവായ സംവിധായിക വിധു വിന്‍സന്റിന്റെ പുതിയ സിനിമ സ്റ്റാന്റ് അപ്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി, ചിത്രം അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുകയാണ്. അതേ സമയം, ചിത്രത്തിലെ ആദ്യഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ തോമസ് തന്റെ ഒഫീഷ്യല്‍പേജിലൂടെ ഗാനം റിലീസ് ചെയ്തിരിക്കുന്നു. ഗായികയും സംഗീതസംവിധായികയുമായ സയനോര ഫിലിപ്പ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.

ഉമേഷ് ഓമനക്കുട്ടന്‍ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത ഒരു വിഷയമാണ് സിനിമ പറയുന്നത്. സ്റ്റാന്റ് അപ്പ കോമഡികള്‍ കേരളത്തില്‍ അത്ര പോപുലര്‍ അല്ല.

അര്‍ജ്ജുന്‍ അശോകന്‍, വെങ്കിടേഷ്,നിസ്താര്‍ സെയ്ത്, സീമ, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ദിവ്യ ഗോപിനാഥന്‍ എന്നിവരും ചിത്രത്തിലുണ്ട്.സിനിമാറ്റോഗ്രാഫര്‍ ടോബിന്‍ തോമസ്, സംഗീത സംവിധാനം വര്‍ക്കി, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റിയന്‍ എന്നിവരാണ് അണിയറയിലുള്ളത്. ആന്റോ ജോസഫ് ഫിലിം കമ്പനി സിനിമ നിര്‍മ്മിച്ചിരിക്കുന്നു.