സംവിധായകന് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നുള്ള ആദ്യഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്ന ഒരു ടിപ്പിക്കല്‍ ഒമര്‍ലുലു സ്റ്റൈല്‍ ആഘോഷഗാനം. അശ്വിന് വിജയ്, സിതാര, അഫ്സല്, സച്ചിന് രാജ്, ശ്വേത എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്.
അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി ശ്രദ്ധനേടിയ താരം, ധമാക്കയിലൂടെ നായകനായി അരങ്ങേറുനനു. നിക്കി ഗല്റാണ് നായികയായെത്തുന്നു. ഒമര്‍ ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. അണിയറക്കാരുടെ അഭിപ്രായത്തില്‍ മുഴുനീള കോമഡി എന്റര്ടെയ്നര് ആയിരിക്കും സിനിമ. നിക്കി ഗല്‍റാണി ചിത്രത്തില്‍ ഗ്ലാമറസായ വേഷമാണ് ചെയ്യുന്നത്.
ധമാക്കയില്‍ പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വ്വശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നേഹ സക്സേന, സാബു മോന്, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ സിനോജ് പി അയ്യപ്പന്- സിനിമാറ്റോഗ്രാഫര്‍, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റര്‍ എന്നിവരാണുള്ളത്.
ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ എംകെ നാസര്‍ സിനിമ നിര്‍മ്മിക്കുന്നു.