Categories
Film News

ഇരുവഴിയെ : ഓപ്പറേഷന്‍ ജാവയിലെ ഗാനം

ഫെബ്രുവരി 12ന് റിലീസ് ചെയ്യുകയാണ് ഓപ്പറേഷൻ ജാവ. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇരുവഴിയെ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. ആൻഡ്ര്യൂ ക്ലാർസൺ ലിറിക് വീഡിയോ ഒരുക്കിയിരിക്കുന്നു.

ഓപ്പറേഷൻ ജാവ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. ഇൻവസ്റ്റിഗേഷൻ സിനിമയാണിത്.

വിനായകൻ, ലുഖ്മാൻ, ഇർഷാദ്, ബാലു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്‍റണി, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തില്‍.

എഡിറ്റിംഗ് നിഷാദ് യൂസഫ്, സിനിമാറ്റോഗ്രഫി ഫായിസ് സിദ്ദീഖ്. വി സിനിമാസ് ഇന്‍റർനാഷണൽ ബാനറിൽ സിനിമ നിർമ്മിക്കുന്നു.