മമ്മൂട്ടിയുടെ ഗാനഗന്ധര്വ്വന് റീലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യഗാനം സെപ്തംബര്‍ 22ന് റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. ദീപക് ദേവ് ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമ തമാശപടമാണ്. മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനാണ്.
പിഷാരടിയും, ഹരിനായരും ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. പുതുമുഖതാരം വന്ദിത മനോഹരന് നായികയായെത്തുന്നു. സിനിമയില്‍ മുകേഷ്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ,ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, അശോകന്, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, കലാഭവന്‍ പ്രജോദ്, സുനില്‍ സുഗദ, ആര്യ എന്നിവരുമെത്തുന്നു.
പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആണ് ക്യാമറ, ലിജോ പോള്‍ ക്യാമറയും. ഇച്ചായീസ് പ്രൊഡക്ഷന്‍സ്, ആന്റോ ജോസഫ് ഫിലിം കമ്പനി, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.