അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ വിക്രം നായകനായെത്തുന്ന കോബ്ര സിനിമയിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ്് ചെയ്തിരിക്കുന്നു. തുമ്പി തുള്ളല്‍ എന്ന ഗാനം ഒരു ആഘോഷമാണ്. വിക്രം, നായിക ശ്രീനിധി ഷെട്ടി, കെജിഎഫ് ഫെയിം എന്നിവര്‍ എത്തുന്നു. ഏആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനമാണിത്. നകുല്‍ അഭ്യങ്കാര്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിവേക് ഒരുക്കിയിരിക്കുന്നു. മലയാളം വരികള്‍ ജിതിന്‍ രാജ്.

അജയ് ജ്ഞാനമുത്തു, ഡിമോന്റെ കോളനി, ഇമൈക്ക നോടികള്‍ ഫെയിം എഴുതി സംവിധാനം ചെയ്യുന്ന സിനിമ ബിഗ് കാന്‍വാസിലൊരുക്കുന്ന ത്രില്ലര്‍ സിനിമയാണ്. വിക്രം, ശ്രീനിധി ഷെട്ടി എന്നിവരൊടൊപ്പം വിവിധ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളും ചിത്രത്തിലെത്തുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ സിനിയിലേക്കെത്തുകയാണ് സിനിമയിലൂടെ. വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നത്.

കെഎസ് രവികുമാര്‍, റോഷന്‍ മാത്യു, മിയ ജോര്‍ജ്ജ്, മാമുക്കോയ, സര്‍ജാനോ ഖാലിദ്, മൃണാളിനി രവി എന്നിവരും സഹതാരങ്ങളായെത്തുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്നു. സിനിമയുടെ 25ശതമാനത്തോളം ചിത്രീകരണം ഇനിയും ബാക്കിയുണ്ട്.

Published by eparu

Prajitha, freelance writer