Categories
Film News

ഗാനഗന്ധര്‍വ്വനില്‍ നിന്നും ആദ്യഗാനമെത്തി

ഗാനഗന്ധര്‍വ്വന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് ആരാധകരിപ്പോള്‍. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം. രമേഷ് പിഷാരടി ഒരുക്കുന്ന സിനിമ ഒരു എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടി സിനിമയില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായെത്തുന്നു.

രമേഷ് പിഷാരടി ഹരി നായരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ നായികയായെത്തുന്നത് പുതുമുഖം വന്ദിത മനോഹരനാണ്. മുകേഷ്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അശോകന്‍, ഇന്നസെന്റ്, ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, കലാഭവന്‍ പ്രജോദ്, സുനില്‍ സുഗദ, ആര്യ എന്നിവരും ചിത്രത്തിലെത്തുന്നു.

സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍ , എഡിറ്റര്‍ ലിജോ പോള്‍ എന്നിവരാണ് അണിയറയില്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സ്, ആന്റോ ജോസഫ് ഫിലിം കമ്പനി, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.