Categories
Film News

അല്ലു അർജ്ജുൻ ചിത്രം പുഷ്പ ആദ്യ​ഗാനമെത്തി

അല്ലു അര്ജ്ജുൻ നായകനായെത്തുന്ന പുഷ്പയിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. അഞ്ച് ഭാഷകളിലായാണ് ​ഗാനമെത്തിയിരിക്കുന്നത്. പ്രശസ്ത പിന്നണി ​ഗായകരായ വിശാൽ ദദ്ലാനി(ഹിന്ദി) ബെന്നി ദയാൽ (തമിഴ്). വിജയ് പ്രകാശ് (കന്നഡ), ശിവം(തെലു​ഗ്), രാഹുൽ നമ്പ്യാർ (മലയാളം) എന്നിവർ ആലപിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്.

സുകുമാർ ഒരുക്കിയിരിക്കുന്ന പുഷ്പ ആക്ഷൻ എന്റർടെയ്നർ ആണ്. തമിഴ്നാട്- ആന്ധ്രപ്രദേശ് ബോർഡറിലെ രക്തചന്ദനകടത്തുകാരുടെ കഥയാണിത്.

മലയാളി താരം ഫഹദ് ഫാസിൽ ആദ്യമായി തെലു​ഗിലെത്തുന്നു. വില്ലൻ വേഷത്തിലാണ് താരം തെലു​ഗിലെത്തുന്നത്. അല്ലു അർജ്ജുൻ ലോറി ഡ്രൈവറായെത്തുമ്പോൾ ഫഹദ് പോലീസ് ഓഫീസറായെത്തുന്നു. രശ്മിക മന്ദാന, പ്രകാശ് രാജ, ഹരീഷ് ഉത്തമൻ, അനസൂയ, ജ​ഗപതി ബാബു എന്നിവരാണ് മറ്റു താരങ്ങൾ.

പുഷ്പ : ദി റൈസ് എന്ന ആദ്യഭാ​ഗം ഡിസംബറില്‌‍ റിലീസിനെത്തും.