Categories
Film News

ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായി രണ്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍

മലയാളത്തിന്‍റെ സ്വന്തം ചാക്കോച്ചൻ പിറന്നാളാഘോഷിക്കുകയാണിന്ന്. പിറന്നാൾദിനത്തിൽ ആരാധകർക്കായി താരത്തിന്‍റെ പുതിയ സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. നിഴൽ, മോഹൻകുമാർ ഫാന്‍സ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

Thank you Team 🥳🥳MOHANKUMAR FANS🥳🥳 Jisjoy,Listin and the entire lovely gang😘

Posted by Kunchacko Boban on Sunday, November 1, 2020

ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണ് മോഹൻകുമാർ ഫാൻസ്. പുതുമുഖതാരം അനാർക്കലി നാസർ ചിത്രത്തിൽ നായികയായെത്തുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ടും ജിസ് ജോയും ഒരുമിച്ചാണ് തിരക്കഥയെഴുതിയിരിക്കുന്നത്.ബാഹുൽ രമേശ് ഛായാഗ്രഹണം. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജുകുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരും സിനിമയിലുണ്ട്.

Wishing you a Very Happy Birthday Chakochaaa…❤️😊 Presenting the first look poster from Chakochans and Nayanthara starrer Appu N Bhattathiri's debut directorial movie 'നിഴൽ'….

Posted by Asif Ali on Sunday, November 1, 2020

നിഴൽ സിനിമയുടെ പോസ്റ്ററാണ് ഒന്ന്. എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നയൻതാര കുഞ്ചാക്കോ ബോബന്‍റെ നായികയായെത്തുന്നു. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര മലയാളത്തിലേക്കെത്തുന്ന സിനിമയാണിത്.

ത്രില്ലർ സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് ഒരുക്കുന്നു. ദീപക് ഡി മേനോൻ ഛായാഗ്രഹണം, സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനം, അപ്പു ഭട്ടതിരി, അരുൺ ലാൽ എന്നിവർ ചേർന്ന് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈന്‍,റോണക്സ് സേവ്യർ മേക്കപ്പ് എന്നിവരാണ് അണിയറയിൽ.