ഉയരെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു. ആസിഫ്, പാര്‍വ്വതി,ടൊവിനോ തോമസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു അശോകന് സംവിധാനം ചെയ്യുന്ന സിനിമയാണ് ഉയരെ. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്. രാജേഷ് പിള്ളയുടെ ചരമവാര്‍ഷികദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രധാന മൂന്നു താരങ്ങളും പോസ്റ്ററിലുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.
പല്ലവി എന്ന എയര്‍ഹോസ്റ്റസ് ആയാണ് പാര്‍വ്വതി എത്തുന്നത്. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാവുകയാണ് പല്ലവി. നടി സിനിമയില്‍ മുഴുവനായുള്ള പുതിയ മേക്കോവറിലെത്തുന്നുണ്ട. അതിനായി പ്രത്യേക ടീം തന്നെ സിനിമയിലുണ്ട്. ഷൂട്ടിംഗിനു മുമ്പായി പാര്‍വ്വതി ആഗ്രയിലെ ഷീറോസ് കഫേ സന്ദര്‍ശിക്കുകയും ഇത്തരം ആളുകളുടെ യഥാര്‍ത്ഥ ജീവിതം മനസ്സിലാക്കുകയും ചെയ്തിരുന്നു. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ഒരുകൂട്ടം സ്ത്രീകള്‍ നടത്തുന്ന സ്ഥാപനമാണ് ഷീകഫേ. സിനിമയില്‍ പാര്‍വ്വതിയുടെ കാമുകനായാണ് ആസിഫ് അഭിനയിക്കുന്നത്.
ഉയരെയില്‍ രഞ്ജി പണിക്കര്‍, പ്രേം പ്രകാശ്, പ്രതാപ് പോത്തന് എന്നിവരുമുണ്ട്. സിനിമാറ്റോഗ്രാഫര്‍ മുകേഷ് മുരളീധരന്, എഡിറ്റര്‍ മഹേഷ് നാരായണന്, മ്യൂസിക് ഡയറക്ടര്‍ ഗോപി സുന്ദര്‍ എന്നിവരാണ് ടെക്നികല്‍ ടീമിലുള്ളത്. എസ് ക്യൂബ് ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.