നടന് കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്സ് ഡേ. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അണി.റക്കാര്‍ അറിയിച്ചിരുന്നതുപോലെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു.
ഫസ്റ്റ്ലുക്കില്‍ പൃഥ്വിരാജ് താടിരോമമുള്ള ലുക്കിലാണുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ റോസ് മാര്ട്ടിന്, മഡോണ സെബാസ്റ്റിയന്, മിയ ജോര്‍ജ്ജ് എന്നിവര്‍ നായികാകഥാപാത്രങ്ങളാകുന്നു. മിയ മാത്രം പൃഥ്വിരാജിനൊപ്പം നേരത്തേ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ്, അനാര്‍ക്കലി, പാവാട എന്നീ സിനിമകളില്‍.
ജിത്തു ദാമോദര്‍ ആണ് ബ്രദേഴ്സ് ഡേയില്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നത്. നാദിര്‍ഷ സംഗീതം ചെയ്യുന്ന സിനിമയില്‍ ബാക്ക്ഗ്രൗണ്ട ചെയ്യുന്നത് ഒപ്പം ഫെയിം 4മ്യൂസിക്സ് ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ സിനിമ നിര്‍മ്മിക്കുന്നു.