മഞ്ജു വാര്യരുടെ അടുത്ത സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. അഹര്‍ -കയറ്റം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അവാര്‍ഡ് ജേതാവ് സനല്‍കുമാര്‍ ശശിധരന് ആണ്. ഷാജി മാത്യു, അരുണ മാത്യു എന്നിവരുമായി ചേര്‍ന്ന് മഞ്ജു വാര്യര്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹിമാലയന്‍ യാത്രയുടെ പശ്ചാത്തലത്തിലുളള കഥയാണ് സിനിമ പറയുന്നത്.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജു വാര്യരും സംഘവും അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടിരുന്നത്.
സനലിനൊപ്പമുള്ള മഞ്ജുവിന്റെ ആദ്യചിത്രമാണിത്. സനല്‍കുമാര്‍ മുമ്പ് ഒരുക്കിയ ചിത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരാള്‍പൊക്കം, ഒഴിവുദിവസത്തെ കളി, എസ് ദുര്‍ഗ, ചോല തുടങ്ങിയവ.അദ്ദേഹത്തിന്റെ പുതിയ സിനിമയായ ചോലയുടെ വേള്‍ഡ് പ്രീമിയറിനായി വെനീസിലാണ് സംവിധായകനിപ്പോള്‍. നിമിഷ സജയന്, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ മലയാളസിനിമയാണ് ചോല.