ബിജു മേനോന് വെള്ളിമൂങ്ങ സംവിധായകന് ജിബു ജേക്കബിനൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അവരുടെ രണ്ടാമത്തെ ചിത്രം ആദ്യരാത്രി റിലീസിംഗിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഷാരിസ് മുഹമ്മദും ക്വീന്‍ ഫെയിം ജെബിന് ജോസഫ് ആന്റണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
ഫസ്റ്റ്ലുക്ക് പോസ്റ്ററും മറ്റും നല്കുന്ന സൂചന ചിത്രം മുഴുനീള കോമഡി എന്റര്ടെയ്നര് ആയിരിക്കുമെന്നാണ്. അജു വര്‍ഗ്ഗീസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജന് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയില്‍ സാദിഖ് കബീര്‍ ഛായാഗ്രഹണം, ബിജിബാല്‍ സംഗീതം, എഡിറ്റിംഗ് സൂരജ് ഇഎസ്, കലാസംവിധാനം അജയ് മങ്ങാട് എന്നിവരാണുള്ളത്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് സിനിമ നിര്‍മ്മിച്ച് റിലീസ് ചെയ്യുന്നത്.
ബിജുമേനോന്റെ പുതിയ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ , പ്രജിത് സംവിധാനം ചെയ്ത സിനിമ നല്ല പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുന്നു. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയപുരസ്കാരജേതാവ് സജീവ് പാഴൂര്‍ ആണ്.