സണ്ണി വെയ്നിന്റെ അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്മാന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒട്ടേറെ പുതുമുഖങ്ങളുമായാണ് സിനിമ എത്തുന്നത്. പുതുമുഖം പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ജിഷ്ണു ആര് നായര്‍, അശ്വിന് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്.
ഗൗരി ജി കൃഷ്ണന്, 96 എന്ന സെന്‍സേഷണല്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലെ പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരം മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ. ഫാന്റസിയും ഇമോഷന്‍സും എല്ലാം നിറഞ്ഞ സിനിമയായിരിക്കുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. സണ്ണി വെയ്നിന്റെ കാമുകിയായാണ് സിനിമയില്‍ താരമെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. സിനിമയില്‍ ഒരു നായയും മുഖ്യകഥാപാത്രമാവുന്നു.
അണിയറയില്‍ സെല്‍വകുമാര്‍ സിനിമാറ്റോഗ്രാഫിയും അര്ജ്ജുന് ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. സംഗീതം നിര്‍വഹിക്കുന്നത് അരുണ്‍ മുരളീധരന് ആണ്.