ലോക്ഡൗണിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാൻ സിനിമയാണ് ലവ്. രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ലവ് റിലീസ് ഈ മാസം 15ന് നടത്തുകയാണ്. എന്നാൽ ഇന്ത്യയിലല്ല റിലീസ് ചെയ്യുന്നത്. ഗൾഫിലെ തിയേറ്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സിനിമ റിലീസ് ചെയ്യുക. ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും ഗോൾഡൻ സിനിമയുമാണ് ഗൾഫിലെ വിതരണക്കാർ.
പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ആഷിഖ് ഉസ്മാൻ നിര്‍മ്മിച്ചിരിക്കുന്നു.
ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയുടെ രചന. വീണ നന്ദകുമാർ, സുധി കൊപ്പ, ഗോകുലൻ, ജോണി ആന്റണി, എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.